'ധോനി വിരമിച്ചതുകേട്ട് അവര്‍ സുഖമായി ഉറങ്ങിക്കാണും'; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ഡീന്‍ ജോണ്‍സ്


ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഡീന്‍ ജോണ്‍സിന്റെ പ്രതികരണം.

-

മെൽബൺ: എം.എസ് ധോനിയുടെ വിരമിക്കൽ വാർത്ത കേട്ട് ഇന്ത്യയുടെ യുവതാരങ്ങളായ ഋഷഭ് പന്തും കെ.എൽ രാഹുലും സുഖമായി ഉറങ്ങിക്കാണുമെന്ന് മുൻ ഓസീസ് താരം ഡീൻ ജോൺസ്. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ഡീൻ ജോൺസിന്റെ പ്രതികരണം. ധോനിയുടെ വിരമിക്കൽ രാഹുലിനും ഋഷഭിനും ഇന്ത്യൻ ഏകദിന, ട്വന്റി-20 ടീമുകളിൽ സ്ഥാനമുറപ്പിക്കാനുള്ള സുവർണാവസരമാണെന്നും ഡീൻ ജോൺസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് വരെ എം.എസ് ധോനി ആയിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. എന്നാൽ ലോകകപ്പ് സെമിയിൽ ന്യൂസീലന്റിനോട് തോറ്റുപുറത്തായ ശേഷം ഋഷഭ് പന്തിനും കെ.എൽ രാഹുലിനും അവസരങ്ങൾ ലഭിച്ചുതുടങ്ങി. ലോകകപ്പിന് ശേഷം ധോനി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതോടെയാണിത്. എന്നാൽ ഋഷഭിന് ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താനായില്ല. അതേസമയം വിക്കറ്റ് കീപ്പറായും ബാറ്റ്സ്മാനായും തിളങ്ങിയ രാഹുൽ ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പറായി സ്ഥാനമുറപ്പിക്കുകയും ചെയ്തു.

ന്യൂസീലന്റിനെതിരായ ട്വന്റി-20, ഏകദിന പരമ്പരകളിൽ ഋഷഭ് പന്ത് ടീമിലുണ്ടായിട്ടും കെ.എൽ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. അഞ്ച് ട്വന്റി-20 മത്സരങ്ങളിൽ മൂന്നു ക്യാച്ചും ഒരു സ്റ്റമ്പിങ്ങുമായി രാഹുൽ തിളങ്ങി. ഈ സാഹചര്യത്തിൽ രാഹുൽ തന്നെയാകും ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമിന്റെ വിക്കറ്റ് കീപ്പർ. അതേസമയം ടെസ്റ്റിൽ ഋഷഭ് പന്തിനേയും വൃദ്ധിമാൻ സാഹയേയുമാണ് സെലക്ടർമാർ പരിഗണിക്കുന്നത്.

Content Highlights: MS Dhoni Retirement KL Rahul Rishabh Panth Dean Jones

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented