-
റാഞ്ചി: എം.എസ് ധോനിയുടെ പുതിയ ലുക്ക് പുറത്തുവിട്ട് ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സ്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ താടിയും മീശയും വളർത്തിയ ധോനിയാണുള്ളത്. വീഡിയോ കോളിൽ നിന്നെടുത്തതാണ് ഈ വീഡിയോ. 'വളരെയധികം ആവശ്യമായ പോസിറ്റീവിറ്റി' എന്ന കുറിപ്പോടെയാണ് ചെന്നൈ വീഡിയോ പങ്കുവെച്ചത്.
നേരത്തെ നരച്ച താടിയും മുടിയുമുള്ള ധോനിയുടെ ചിത്രം ഭാര്യ സാക്ഷി പങ്കുവെച്ചിരുന്നു. ഇതോടെ ധോനിക്ക് പ്രായമായെന്നും ഇനി ഇന്ത്യൻ ടീമിൽ കളിക്കുമോ എന്നുമുള്ള ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ താടിയുള്ള ഈ പുതിയ ലുക്കിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുടി നീട്ടിയും മുഴുവൻ വെട്ടിയുമെല്ലാം മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേരത്തെ പല പരീക്ഷണങ്ങളും നടത്തിയിരുന്നു.
കളിക്കളങ്ങളെല്ലാം നിശ്ചലമായതോടെ റാഞ്ചിയിലെ ഫാം ഹൗസിൽ വിശ്രമത്തിലാണ് ധോനി. മകൾ സിവയ്ക്കും ഭാര്യ സാക്ഷിക്കുമൊപ്പം സമയം ചിലവഴിക്കുന്ന ധോനി ജൈവകൃഷിയിലും സജീവമാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോനി ഇന്ത്യക്കായി കളിച്ചിട്ടില്ല.
Content Highlights: MS Dhoni New Look, Fans Praise
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..