പിറന്നാൾ ആഘോഷത്തിൽ നിന്ന് | Photo: Instagram| Sakshi Singh
റാഞ്ചി: ഭാര്യ സാക്ഷി സിങ്ങിന്റെ ജന്മദിനം ആഘോഷിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. റാഞ്ചിയിലെ ഫാം ഹൗസിലായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ സാക്ഷിയുടെ സുഹൃത്ത് പ്രിയാന്‍ഷു ചോപ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
നിരവധി ആരാധകരാണ് സാക്ഷിക്ക് 33-ാം പിറന്നാള്‍ ആശംസ നേര്‍ന്നത്. ധോനിയും സാക്ഷിയും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഐപിഎല്ലിനിടെയാണ് സാക്ഷി ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോനിയുടെ സഹതാരമായ സുരേഷ് റെയ്നയുടെ ഭാര്യ പ്രിയങ്ക റെയ്നയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
2010-ലാണ് ധോനിയും സാക്ഷിയും വിവാഹിതരായത്. ഡെറാഡൂണില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ചു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും സിവ എന്ന മകള്‍ ജനിച്ചു. ആറു വയസ്സുകാരിയായ സിവ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
Content Highlights: MS Dhoni celebrates wife Sakshi’s birthday at his Ranchi farmhouse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..