'ഭ്രാന്തന്‍മാരേ..നിങ്ങള്‍ എന്താണ് ചെയ്യുന്നത്?'; അടി കൂടിയ ആരാധകര്‍ക്കെതിരേ സെവാഗ്


മഹാരാഷ്ട്രയിലെ ക്വാലപൂരിന് സമീപം കുരുണ്ട്‌വാഡില്‍ ഹോര്‍ഡിങ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉണ്ടായത്.

Photo: Twitter| @IPL

ന്യൂഡൽഹി: ഐ.പി.എൽ തുടങ്ങുന്നതിന് മുമ്പെ ആരാധകരുടെ അടിപിടി. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ് ധോനിയുടേയും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുടേയും ആരാധകരാണ് പരസ്പരം ഏറ്റുമുട്ടിയത്. മഹാരാഷ്ട്രയിലെ ക്വാലപൂരിന് സമീപം കുരുണ്ട്വാഡിൽഹോർഡിങ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉണ്ടായത്.

ധോനി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകർ പ്രദേശത്ത് വലിയ ഹോർഡിങ് സ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രോഹിതിന് ഖേൽരത്ന പുരസ്കാരം ലഭിച്ചതിന് പിന്നാലെ രോഹിതിന്റെ ആരാധകരും അഭിനന്ദനം അറിയിച്ച് വലിയ ഹോർഡിങ് സ്ഥാപിച്ചു. എന്നാൽ രോഹിതിന്റെ ഹോർഡിങ് ആരോ നശിപ്പിച്ചു. ഇത് ധോനി ആരാധകരാണെന്ന് ആരോപിച്ച് പ്രശ്നം രൂക്ഷമാകുകയായിരുന്നു. ആരാധകരിൽ ഒരാളെ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ച് മർദ്ദിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ടിൽ പറയുന്നു.

ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി മുൻതാരം വീരേന്ദർ സെവാഗും രംഗത്തെത്തി. 'നിങ്ങളെന്താണ് ഭ്രാന്ത് പിടിച്ച് ചെയ്യുന്നത്. താരങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടാകും. അത് അല്ലെങ്കിൽ നിശബ്ദമായി അവരുടെ ജോലി ചെയ്ത് പോകുന്നവരുമുണ്ടാകും. എന്നാൽ ചില ആരാധകർ വേറെ ഏതോ തലത്തിൽ ഭ്രാന്തൻമാരാണ്. നിങ്ങൾ പരസ്പരം അടി കൂടാതിരിക്കൂ. ടീം ഇന്ത്യ ഒന്നാണെന്നെങ്കിലും ഓർക്കൂ.' സെവാഗ് ട്വീറ്റിൽ പറയുന്നു.

Content Highlights: MS Dhoni and Rohit Sharmas fans clash in Kolhapur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented