ലഖ്‌നൗ: മുന്‍ ഇന്ത്യന്‍ ഹോക്കി താരവും 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗവുമായിരുന്ന രവീന്ദര്‍ പാല്‍ സിങ് (65) കോവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ചയോളം കോവിഡിനോട് പൊരുതി ശനിയാഴ്ച രാവിലെ ലഖ്‌നൗവിലായിരുന്നു അന്ത്യം. 

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 24-നാണ് താരത്തെ ലഖ്‌നൗവിലെ വിവേകാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ കോവിഡ് നെഗറ്റീവായ രവീന്ദര്‍ പാലിനെ വ്യാഴാഴ്ച കോവിഡ് ഇതര വാര്‍ഡിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സ്ഥിതി വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

Moscow Olympic gold medallist hockey player Ravinder Pal Singh died of Covid-19

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്ന രവീന്ദര്‍ പാല്‍ ഹോക്കിയില്‍ നിന്ന് വിരമിച്ച ശേഷം ജോലിയില്‍ നിന്ന് സ്വയം വിരമിച്ചിരുന്നു. 

1979 മുതല്‍ 1984 വരെ ഇന്ത്യന്‍ ടീമിനായി സെന്‍ട്രല്‍ ഹാഫ് പൊസിഷനിലാണഅ അദ്ദേഹം കളിച്ചത്.

1980-ലെ മോസ്‌കോ ഒളിമ്പിക്‌സ് കൂടാതെ 1980, 1983 ചാമ്പ്യന്‍സ് ട്രോഫി, 1983-ല്‍ 10 രാജ്യങ്ങള്‍ പങ്കെടുത്ത ഹോങ്കോങ്ങിലെ സില്‍വര്‍ ജൂബിലി 10 നേഷന്‍ കപ്പ്, 1982-ലെ മുംബൈ ലോകകപ്പ്, 1982-ല്‍ കറാച്ചിയില്‍ നടന്ന ഏഷ്യാ കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.

Content Highlights: Moscow Olympic gold medallist hockey player Ravinder Pal Singh died of  Covid-19