കോഴിക്കോട്: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമംഗമായ പിആര്‍ ശ്രീജേഷിന് അഭിനന്ദനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ശ്രീജേഷിനെ മോഹന്‍ലാല്‍ ഫോണില്‍ നേരിട്ട് വിളിക്കുകയായിരുന്നു. താന്‍ ഹൈദരാബാദിലാണ് ഉള്ളതെന്നും വന്നതിന്‌ശേഷം നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ശ്രീജേഷിനോട് പറഞ്ഞു.

എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്നും നാട്ടിലെത്തിയപ്പോള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ലാല്‍ വ്യക്തമാക്കി. 

നടന്‍ മമ്മൂട്ടിയും ശ്രീജേഷിനെ അഭിനന്ദിച്ചിരുന്നു. ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടില്‍ നേരിട്ട് എത്തിയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. 

ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറായ ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Content Highlights: Mohanlal congragulates PR Sreejesh Hockey Bronze Medal Tokyo Olympics