ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്കായി ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ വിജയിക്കുമെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഓസ്ട്രേലിയക്കെതിരേ വിജയത്തിനായി കഴിയുന്നതെല്ലാം ചെയ്യും. ആ വിജയം വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് സമര്‍പ്പിക്കും. ഇന്ത്യാ ടിവിക്ക് നല്കിയ പ്രതികരണത്തില്‍ ഷമി വ്യക്തമാക്കി.
നേരത്തെ ജവാന്മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഷമി നല്‍കിയിരുന്നു. സി.ആര്.പി.എഫ് വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷനിലേക്കാണ് ഷമി പണം നല്‍കിയത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണം മനസിനെ അസ്വസ്ഥമാക്കുന്നുവെന്നും നമ്മള് സുഖമായി ഉറങ്ങുന്നത് സൈനികര്‍ അതിര്‍ത്തിയില്‍ ഉറക്കമൊഴിഞ്ഞ് കാവല്‍ നില്‍ക്കുന്നതിനാലാണെന്നും ഷമി പറഞ്ഞിരുന്നു.
ഷമിക്ക് പുറമെ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, ശീഖര്‍ ധവാന്, വീരേന്ദര്‍ സെവാഗ് എന്നിവരും പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് സെവാഗ് ഏറ്റെടുത്തിരുന്നു.
Content Highlights: Mohammed Shami wants to win series against Australia and dedicate it to martyred soldiers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..