കൊൽക്കത്ത: പേസ് ബൗളർ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീടാക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം പാതിരാത്രിയാണ് ഷമിയുമായി പിണങ്ങിക്കഴിയുന്ന ഹസിൻ മകൾ ദേബോയേയും കൊണ്ട് ഷമിയുടെ വീട്ടിലെത്തി അമ്മയും മറ്റ് ബന്ധുക്കളുമായി വാക്തർക്കത്തിലേർപ്പെട്ടത്. ഇവരുടെ പരാതി അനുസരിച്ചാണ് പോലീസ് സെക്ഷൻ 151 പ്രകാരം അറസ്റ്റ് ചെയ്തത്. ഹസിൻ വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നുവെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ, ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് പോലീസ് അകാരണമായി തന്നെ അറസ്റ്റ് ചെയ്തത് എന്നാണ് ഹസിൻ പറയുന്നത്.
ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഹസിൻ കഴിഞ്ഞ വർഷം ഷമിക്കെതിര കേസ് കൊടുത്തത്. ഷമി മറ്റ് സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടും ഹസിൻ പരസ്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് ബി.സി.സി.ഐ ഷമിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചിരുന്നു.
Content Highlights: Mohammed Shami’s wife Hasin Jahan Indian Cricket Team IPL
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..