വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് സഹായ ഹസ്തവുമായി മുഹമ്മദ് ഷമിയും


'രാജ്യത്തിനായി ഞങ്ങള്‍ കളിക്കുമ്പോള്‍ അതിര്‍ത്തിയില്‍ നമ്മുടെ രാജ്യം കാക്കുന്നത് സൈനികരാണ്.'

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും. ശിഖര്‍ ധവാന് പിന്നാലെയാണ് ഷമിയും സഹായവുമായെത്തിയത്. ജവാന്‍മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയാണ് ഷമി നല്‍കിയത്.

'രാജ്യത്തിനായി ഞങ്ങള്‍ കളിക്കുമ്പോള്‍ അതിര്‍ത്തിയില്‍ നമ്മുടെ രാജ്യം കാക്കുന്നത് സൈനികരാണ്. ജവാന്‍മാരുടെ കുടുംബത്തിനൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ എപ്പോഴും ഇവിടെയുണ്ടാകും.'എ.എന്‍.ഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഷമി പറയുന്നു.

നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ശിഖര്‍ ധവാന്‍ ജവാന്‍മാരുടെ കുടുംബത്തിന് പിന്തുണയുമായെത്തിയത്. മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നും ഈ ചെയ്യുന്നത് അവര്‍ക്കൊരു ആശ്വാസമാകുമെന്ന് കരുതുന്നില്ലെന്നും ധവാന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Content Highlights: Mohammed Shami Donates Money To Families Of Soldiers Killed In Pulwama

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented