Akash Chopra and Indian Team Members Photo Courtesy: Twitter
മുംബൈ: ട്വന്റി-20 വനിതാ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ പരിഹസിച്ച പാക് ആരാധകന് മറുപടി നല്കി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 2017 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോറ്റതുപോലെയായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി എന്നായിരുന്നു പാക് ആരാധകരന്റെ പരിഹാസം.
എന്നാല്‍ ആകാശ് ചോപ്രയ്ക്ക് ഇതത്ര ദഹിച്ചില്ല. 2017-ലെ ആ ഫൈനലിന് ശേഷം പാകിസ്താന്റെ പുരുഷ, വനിതാ ടീമുകള്‍ എത്ര നോക്കൗട്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നായിരുന്നു ആകാശിന്റെ ചോദ്യം. ഗ്ലാസുകൊണ്ടുള്ള വീട്ടില്‍ താമസിക്കുന്നവര്‍ ലൈറ്റ് ഓണാക്കി വസ്ത്രം മാറില്ലെന്നും ആകാശ് ചോപ്ര ട്വീറ്റില്‍ പറയുന്നു.
ഓസ്ട്രേലിയക്കെതിരേ 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 99 റണ്‍സിന് പുറത്തായിരുന്നു. ഓപ്പണര്‍മാരായ അലീസ ഹീലിയും ബെത് മൂണിയും പുറത്തെടുത്ത പ്രകടനമാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പ് കിരീടം നേടാനുള്ള അവസരവും ഇന്ത്യന്‍ വനിതകള്‍ നഷ്ടപ്പെടുത്തി.
Content Highlights: mocks Indian team after final loss Aakash Chopra shuts him down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..