10,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് വന്നു; നിരാശപ്പെടുത്താതെ അലീസ ഹീലി


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനം ഉപേക്ഷിച്ചാണ് ഓസീസിന്റെ പുരുഷ ടീമംഗമായ സ്റ്റാര്‍ക്ക് മെല്‍ബണിലേക്ക് വിമാനം കയറിയത്

Alyssa Healy and Mitchell Starc Photo: Twitter

മെല്‍ബണ്‍: പതിനായിരം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത് വെറുതെയായില്ല. സ്റ്റാര്‍ക്കിന്റെ സാന്നിധ്യത്തില്‍ ഇന്ത്യക്കെതിരായ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഭാര്യ അലീസ ഹീലി അടിച്ചെടുത്തത് ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി. 30 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഹീലി മത്സരത്തിലാകെ 39 പന്തില്‍ 75 റണ്‍സ് അടിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനം ഉപേക്ഷിച്ചാണ് ഓസീസിന്റെ പുരുഷ ടീമംഗമായ സ്റ്റാര്‍ക്ക് മെല്‍ബണിലേക്ക് വിമാനം കയറിയത്. ഓപ്പണറായി ഹീലി കളത്തിലിറങ്ങിയപ്പോള്‍ ഗാലറിയില്‍ കൈയടിയോടെ സ്റ്റാര്‍ക്ക് ഇരിക്കുന്നുണ്ടായിരുന്നു. ആ പിന്തുണ ഓസീസ് താരത്തിന് നല്‍കിയ പ്രചോദനം ചെറുതല്ല.

ഏഴു ഫോറിന്റേയും അഞ്ചു സിക്‌സിന്റേയും അകമ്പടിയോടെ 75 റണ്‍സ്. ഒപ്പം ഓപ്പണിങ് വിക്കറ്റില്‍ ബെത് മൂണിയുമായി ചേര്‍ന്ന് 11.4 ഓവറില്‍ 115 റണ്‍സ് ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 20 ഓവറില്‍ 184 റണ്‍സ് ഓസീസ് അടിച്ചെടുത്തതും ഹീലിയുടെ ഈ അതിവേഗ അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തിലാണ്.

ഇതോടെ ഐ.സി.സിയുടെ ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി അടിക്കുന്ന ക്രിക്കറ്റ് താരം എന്ന റെക്കോഡും ഹീലി സ്വന്തമാക്കി. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേ 32 പന്തില്‍ 50 റണ്‍സ് അടിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ റെക്കോഡാണ് ഹീലിക്ക് മുന്നില്‍ വഴിമാറിയത്.

ഇതുപോലെ ഒരു ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായ പ്രകടനം മിച്ചല്‍ സ്റ്റാര്‍ക്കും പുറത്തെടുത്തിട്ടുണ്ട്. അതും ഈ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെ. 2015 ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ ഓസ്‌ട്രേലിയ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം നിര്‍ണായകമായി. 45 ഓവറില്‍ കിവീസിനെ 183 റണ്‍സിന് ഓസീസ് ചുരുട്ടിക്കൂട്ടിയപ്പോള്‍ രണ്ടു വിക്കറ്റ് സ്റ്റാര്‍ക്കിന്റെ പന്തിലായിരുന്നു. എട്ടു ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു സ്റ്റാര്‍ക്കിന്റെ ആ രണ്ടു വിക്കറ്റ് പ്രകടനം.

Content Highlights: Mitchell Starc travels over 10,000 Kms to cheer for wife Alyssa Healy in Women's T20 World Cup Final

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented