Photo: twitter.com/IndianFootball
ന്യൂഡല്‍ഹി: വിദേശ പര്യടനത്തിനിടെ ഇന്ത്യന്‍ അണ്ടര്‍-17 വനിതാ ഫുട്‌ബോള്‍ താരത്തോട് മോശമായി പെരുമാറിയ സഹപരിശീലകന് സസ്‌പെന്‍ഷന്‍. സഹപരിശീലകന്‍ അലക്‌സ് ആംബ്രോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി ഇന്ത്യന്‍ ടീം യൂറോപ്യന്‍ പര്യടനത്തിലാണ്. നിലവില്‍ നോര്‍വെയിലാണ് ടീം. അലക്‌സ് ആംബ്രോസിനെ ഇവിടെ നിന്ന് തിരികെ ഇന്ത്യയിലേക്ക് വിളിപ്പിച്ചു. സംഭവത്തിന് സാക്ഷിയായ മുഖ്യപരിശീലകന്‍ തോമസ് ഡെന്നര്‍ബി തന്നെയാണ് ഇക്കാര്യം എഐഎഫ്എഫിനെ അറിയിച്ചത്.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യനിര്‍വാഹക സമിതി, സംഭവത്തെ കുറിച്ച് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ (സായി) അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുമെന്നും എഐഎഫ്എഫിന്റെ പ്രത്യേക കാര്യനിര്‍വാഹക സമിതി അറിയിച്ചു.
39-കാരനായ അലക്‌സ് ആംബ്രോസ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗം കൂടിയാണ്. ആറു മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2002-ല്‍ എല്‍ജി കപ്പില്‍ സിംഗപ്പുരിനെതിരേ ഇന്ത്യയ്ക്കായി ഗോള്‍നേടുകയും ചെയ്തിട്ടുണ്ട്. 2003-ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഉത്തര കൊറിയക്കെതിരേയും കളിച്ചു.
Content Highlights: misconduct with a minor player Indian Under-17 women s football team assistant coach suspended
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..