Photo: PTI
ചണ്ഡീഗഢ്: ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ്. ബുധനാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബം അറിയിച്ചു.
ഇന്ത്യയുടെ പറക്കും സിഖ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ അദ്ദേഹം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഭാര്യ നിര്‍മല്‍ കൗര്‍ അറിയിച്ചു.
വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തങ്ങളും പരിശോധനയ്ക്ക് വിധേയരാകുകയായിരുന്നുവെന്നും നിര്‍മല്‍ കൗര്‍ വ്യക്തമാക്കി. മില്‍ഖാ സിങ്ങിന് കടുത്ത പനിയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ഒളിമ്പിക് ഇനത്തിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മില്‍ഖാ സിങ്. 1960-ലെ റോം ഒളിമ്പിക്സില്‍ 400 മീറ്ററില്‍ ഫൈനലില്‍ കടന്നതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ഫൈനലില്‍ നാലാമതായാണ് അദ്ദേഹത്തിന് ഫിനിഷ് ചെയ്യാനായത്. ആ ഇന്ത്യന്‍ റെക്കോഡ് 40 വര്‍ഷക്കാലത്തോളം ഇളക്കം തട്ടാതെ നിന്നു.
Content Highlights: Milkha Singh tests positive for Covid-19 condition stable
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..