എലത്തൂര്‍: ഫുട്‌ബോള്‍ ടര്‍ഫിലെ കളിക്കിടെ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു  മരിച്ചു. തലക്കുളത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുറക്കാട്ടിരി കുറ്റിയില്‍ ലക്ഷ്മി വിഹാറില്‍ പരേതനായ സുകുമാരന്‍ നായരുടെ മകന്‍ ഗോവിന്ദരാജ്(53) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ടു മണിക്ക് പുറക്കാട്ടിരിയിലെ റിവര്‍ ഫോക്കര്‍ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് സഫിയ ട്രാവല്‍സിലെ ഐ.ടി മാനേജരാണ്.

Content Highlights: middle-aged man collapsed and died during a game on a football turf