ലണ്ടന്‍: വാതുവെപ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചതിനെ തുടര്‍ന്ന് ഐ.സി.സിയില്‍ നിന്ന് വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസ്സന് പിന്തുണയുമായി സഹതാരങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെ എതിര്‍സ്വരവുമുയരുന്നു. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണും പാകിസ്താന്റെ മുന്‍ താരം റമീസ് രാജയുമാണ് ബംഗ്ലാ ഓള്‍റൗണ്ടര്‍ക്കെതിരേ രംഗത്തുവന്നത്. 

എന്തൊക്കെ പറഞ്ഞാലും ഷാക്കിബിനോട് ഒരു സഹതാപവുമില്ലെന്നും വിലക്ക് കാലാവധി കുറഞ്ഞു പോയെന്നും ഇതിലും കൂടുതല്‍ ശിക്ഷ ലഭിക്കണമായിരുന്നെന്നും മൈക്കല്‍ വോണ്‍ ട്വീറ്റില്‍ പറയുന്നു. 

പാകിസ്താന്റെ മുന്‍ താരം റമീസ് രാജയും ഐ.സി.സിയെ പിന്തുണച്ച് രംഗത്തെത്തി. ഷാക്കിബിന് ലഭിച്ച വിലക്ക് മറ്റു കളിക്കാര്‍ക്ക് ഒരു പാഠമാണെന്നും ക്രിക്കറ്റിനേക്കാള്‍ വലുതല്ല ഒരു താരമെന്നും റമീസ് രാജ ട്വീറ്റില്‍ പറയുന്നു. ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഓള്‍റഔണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ് ഷാക്കിബുല്‍ ഹസ്സന്‍. ഇനി 2020 ഒക്്‌ടോബറില്‍ മാത്രമേ ബംഗ്ലാ ക്യാപ്റ്റന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാകൂ.

 

Content Highlights: Michael Vaughan on Shakib Al Hasan ban