ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരോക്ഷമായി പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും തോറ്റതിന് പിന്നാലെയാണ് ഇന്ത്യൻ പുരുഷ ടീമിനെ പരിഹസിച്ച് വോൺ രംഗത്തെത്തിയത്.

ഇന്ത്യൻ വനിതാ ടീം തോറ്റെങ്കിലും മികച്ച ചെറുത്തുനിൽപ്പാണ് പുറത്തെടുത്തതെന്നും ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഒരു ഇന്ത്യൻ ടീമിനെങ്കിലും കളിക്കാൻ കഴിയുന്നുണ്ടല്ലോ എന്നുമായിരുന്നു വോണിന്റെ വാക്കുകൾ. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ പതറുന്ന കോലിയേയും ടീമിനേയുമാണ് വോൺ ഇവിടെ ലക്ഷ്യം വെച്ചതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ഈ ട്വീറ്റിന് പിന്നാലെ ഇന്ത്യൻ ആരാധകർ വോണിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോമാളി, ശ്രദ്ധ ലഭിക്കാൻ അസംബന്ധങ്ങൾ പറയുന്ന വ്യക്തി എന്നെല്ലാമാണ് വോണിന്റെ ട്വീറ്റിന് ആരാധകർ മറുപടി നൽകിയത്. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലന്റ് വിജയിക്കുമെന്ന് വോൺ പ്രവചിച്ചിരുന്നു. ഇതും ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.

Content Highlights: Michael Vaughan on probe into alleged racist tweets