സോക്കർ സ്‌കൂൾ ഉദ്ഘാടന ചടങ്ങിൽ മുൻതാരങ്ങളെ ആദരിച്ചപ്പോൾ
പട്ടാമ്പി: എം.ഇ.എസ്. സ്‌കൂളും എഫ്.സി. മലബാറും സയുക്തമായി നേതൃത്വം നല്‍കുന്ന ഫുട്ബോള്‍ അക്കാദമിയായ എം.ഇസ്. സോക്കര്‍ സ്‌കൂളിന്റെ ഉദ്ഘാടനം നടന്നു. സ്‌കൂളില്‍ നടന്ന ചടങ്ങ് പട്ടാമ്പി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുന്‍ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ഡോ. രാജഗോപാല്‍ സോക്കര്‍ സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു.
ചടങ്ങില്‍ 1973-ല്‍ കേരളത്തിനായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗങ്ങളെ ആദരിച്ചു. വിക്ടര്‍ മഞ്ഞില, ടി.എ. ജാഫര്‍, സോവ്യര്‍ പയസ്, കെ.പി. സേതുമാധവന്‍, സി.സി. ജേക്കബ്, എന്‍.കെ. ഇട്ടി മാത്യു, പ്രസന്നന്‍ പി.പി., എം. മിത്രന്‍, പി. പൗലോസ്, അബ്ദുള്‍ ഹമീദ്, കെ.പി വില്യംസ്, വി. ബ്ലാസി ജോര്‍ജ്, ടൈറ്റസ് കുര്യന്‍ എന്നിവരെല്ലാം ചടങ്ങിനെത്തി.

എഫ്.സി. മലബാറിന്റെ സോക്കര്‍ അറ്റ് സ്‌കൂള്‍ പദ്ധതിയുടെ പിന്‍ബലത്തില്‍ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിശീലകനുമായിരുന്ന വിക്ടര്‍ മഞ്ഞില ചെയര്‍മാനായ ടെക്നിക്കല്‍ കമ്മിറ്റിയാണ് സോക്കര്‍ സ്‌കൂളിന്റെ നട്ടെല്ല്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എ ലൈസന്‍സ് കോച്ചും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സഹപരിശീലകനുമായിരുന്ന വി. നാരായണമേനോന്‍, ഇന്ത്യന്‍ യൂണിവേഴ്സിറ്റി ക്യാപ്റ്റനും കെ.എസ്.ഇ.ബിയുടെ താരവുമായിരുന്ന സുരേന്ദ്രന്‍ മങ്കട, സംസ്ഥാന ജൂനിയര്‍ സെലക്ടറായിരുന്ന അഹമ്മദ് പി.എം., സൈക്കോളജിസ്റ്റ് ഡോ. ഷറഫുദ്ധീന്‍ കടമ്പോട്ട്, യോഗ ആന്‍ഡ് ന്യൂട്രീഷ്യന്‍ സ്പെഷ്യലിസ്റ്റ് ഡോ. നിശ കാരശ്ശേരി, മൈന്‍ഡ് ആന്‍ഡ് ബോഡി സ്പെഷ്യലിസ്റ്റ് ഡോ. രാമപ്രസാദ് എന്നിവര്‍ക്ക് പുറമെ ഘാന ദേശീയ താരമായിരുന്ന മൂസ നാരിയും ടെക്നിക്കല്‍ കമ്മിറ്റിയില്‍ അംഗമാണ്.
കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന രീതിയില്‍ തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് എഫ്സി മലബാറിന്റെ സോക്കര്‍ അറ്റ് സ്‌കൂള്‍. സോക്കര്‍ സ്‌കൂള്‍ പ്രവേശനത്തിനായി 9745229000 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Content Highlights: mes soccer school inauguration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..