തൃശൂര്‍: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ വിയോഗ വാർത്ത റിപ്പോര്‍ട്ട് ചെയ്ത മലയാള പത്രങ്ങളിലെ ഏറ്റവും മികച്ച തലക്കെട്ടിനുള്ള ടോംയാസ് പുരസ്‌കാരം മാതൃഭൂമിക്ക്.
മാറഡോണയുടെ വിയോഗ വാര്‍ത്തയുമായി പുറത്തിറങ്ങിയ പത്രത്തിലെ 'മടങ്ങി... ദൈവത്തിന്റെ കൈകളിലേക്ക്' എന്ന തലക്കെട്ടാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഡിസംബര്‍ രണ്ടാം വാരത്തില്‍ കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. തൃശ്ശൂർ ആസ്ഥാനമായുള്ള പരസ്യസ്ഥാപനമാണ് ടോംയാസ്.
Mathrubhumi wins Tomyas Award for Best Title