
സിറാജ് കാസിം, ബി.മുരളീകൃഷ്ണൻ
കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഭാഗമായി കേരള ഫുട്ബോള്‍ അസോസിയേഷന് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ 'മാതൃഭൂമി'ക്ക്.
മാതൃഭൂമി കൊച്ചി യൂണിറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം നേടിയപ്പോള്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം ചീഫ് ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണനാണ്.
കൊച്ചിയിലും തൃശ്ശൂരിലുമായിനടന്ന മത്സരങ്ങളുടെ കവറേജ് അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്. കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന പുരസ്കാരം 30ന് കൊച്ചിയില്‍ നടക്കുന്ന കെ.എഫ്.എ. വാര്‍ഷിക പൊതുയോഗത്തില്‍വെച്ച് സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു
Content Highlights: Mathrubhumi wins Kerala Football Association awards
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..