തിരുവനന്തപുരം: മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ ലോകകപ്പ് ക്രിക്കറ്റ് സ്പെഷല്‍ പ്രകാശനം ചെയ്തു. ചൊവ്വാഴ്ച തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍വെച്ച് ചടങ്ങില്‍ 1983 ലോകകപ്പ് ജേതാവ് സയ്യിദ് കിര്‍മാനിയും 2011 ലോകകപ്പ് ജേതാവ് എസ്. ശ്രീശാന്തും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.
മുന്‍ ക്രിക്കറ്റ് താരങ്ങളായ ജെ.കെ. മഹേന്ദ്ര, ടിനു യോഹന്നാന്‍, ക്രിക്കറ്റ് പരിശീലകനും കളിയെഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, സച്ചിന്‍ ബേബി, സഞ്ജു വി സാംസണ്‍ എന്നിവരടക്കമുള്ള കേരള രഞ്ജി ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
രണ്ട് ബുക്കുകളും ഫിക്സ്ചര്‍ കാര്‍ഡും ലോകകപ്പിന്റെ കണക്കുകള്‍ പറയുന്ന 36 പേജ് ബുക്ക്‌ലെറ്റും ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഡബിള്‍ പോസ്റ്ററും അടങ്ങിയ 5 ഇന്‍ മാസികയാണ് ഇത്തവണ പുറത്തിറക്കുന്നത്.
Content Highlights: Mathrubhumi Sports Masika World Cup Special Released