കോഴിക്കോട്: ഇതിഹാസ ഫുട്ബോള്‍ താരം പെലെയ്ക്ക് ആദരവുമായി മാതൃഭൂമി സ്‌പോര്‍ട്സ് മാസിക. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഒക്ടോബര്‍ ലക്കം പ്രത്യേക പതിപ്പില്‍ പെലെയുടെ കളിയും ജീവിതവും വിശദമായി വിലയിരുത്തുന്നു.

മാസികയുടെ പ്രകാശനം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ചും മുന്നേറ്റതാരം കെ. പ്രശാന്തും ചേര്‍ന്ന് നിര്‍വഹിച്ചു.

പെലെയുടെ ലോകകപ്പ് വിജയങ്ങള്‍, കേളീശൈലി, സംഭവങ്ങള്‍, നേട്ടങ്ങള്‍, ഇന്ത്യയുമായുള്ള ബന്ധം എന്നിവ വിശദമായി പരിശോധിക്കുന്നു.

അഖിലേന്ത്യാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യകിരീടം നേടിയതിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ടീമിനെക്കുറിച്ചുള്ള ലേഖനങ്ങളും ഈ ലക്കത്തിലുണ്ട്. ടീം പരിശീലകന്‍ സി.പി.എം. ഉസ്മാന്‍കോയ, ടീമംഗങ്ങളായ വിക്ടര്‍ മഞ്ഞില, എം.വി. ഡേവിസ് എന്നിവരുമായുള്ള അഭിമുഖവും വായിക്കാം.

Content Highlights: Mathrubhumi Sports Masika New Issue, Tribute to Pele