കോഴിക്കോട്: മാതൃഭൂമി സ്പോര്‍ട്സ് മാസിക ക്രിക്കറ്റ് ക്ലിനിക്കിന്റെ ഉത്തരമേഖല ക്യാമ്പ് ഏപ്രിൽ 18ന് ബുധനാഴ്ച തുടങ്ങും. പാലക്കാട് കോട്ടമൈതാനത്താണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ്. തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷം നടക്കുന്ന ക്യാമ്പിന് കേരള രഞ്ജി ടീം മുന്‍ പരിശീലകന്‍ പി. ബാലചന്ദ്രന്‍ നേതൃത്വം നല്‍കും.
ഉത്തരമേഖല ക്യാമ്പില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. 12 വയസുമുതല്‍ 20 വരെ പ്രായമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. കോട്ടമൈതാനത്തെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസിനു സമീപത്തെ കൗണ്ടറില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ തുടങ്ങും. ദക്ഷിണമേഖല ക്യാമ്പ് മേയ് നാല് മുതല്‍ 16 വരെ കൊല്ലം ടി.കെ.എം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മൈതാനത്ത് നടക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ വാട്ടര്‍പാര്‍ക്കായ അതിരപ്പിള്ളിയിലെ ഡ്രീം വേള്‍ഡാണ് ക്യാമ്പിന്റെ മുഖ്യ പ്രായോജകര്‍. എക്‌സ്‌ക്ലൂസീവ് ക്രിക്കറ്റ് ഉപകരണങ്ങളുടെ മൊത്തവിതരണക്കാരായ കൊച്ചിയിലെ ക്രിക്കറ്റ് സ്‌പോര്‍ട്ടോ എക്യുപെന്റ് പാര്‍ട്ണറാണ്.

ക്യാമ്പിന്റെ രജിസ്ട്രേഷന്‍ തുടങ്ങി. 1500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. താമസസൗകര്യം ആവശ്യമുള്ളവര്‍ക്ക് 2500 രൂപ. മാതൃഭൂമി യൂണിറ്റുകളില്‍ പണമടയ്ക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്യാമ്പ് ആരംഭിക്കുന്ന ദിവസം നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് വിളിക്കുക: 9605076437
Content Highlights: Mathrubhumi Sports Masika Cricket Clinic