കോഴിക്കോട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ജീവിതകഥയുമായി മാതൃഭൂമി സ്‌പോര്‍ട്സ് മാസികയുടെ ജൂലായ് ലക്കം പുറത്തിറങ്ങി. ഡല്‍ഹിയിലെ മധ്യവര്‍ഗ കുടുംബത്തില്‍നിന്ന് ഇന്ത്യന്‍ നായകനിലേക്കുള്ള കോലിയുടെ വളര്‍ച്ചയും വെല്ലുവിളികളും വ്യക്തിജീവിതവും ഉള്‍ക്കൊള്ളിച്ചതാണ് ജീവിതകഥ. 

Mathrubhumi sports magazine with Kohli's life story
പുതിയ ലക്കം സ്പോര്‍ട്സ് മാസിക വാങ്ങാം

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായ ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും ചേര്‍ന്ന് ജൂലായ് ലക്കം പുറത്തിറക്കി. ഇന്ത്യന്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയന്റെ വിശേഷങ്ങളും കേരള രഞ്ജി ടീം പരിശീലകന്‍ ടിനു യോഹന്നാനുമായുള്ള അഭിമുഖവും ഈ ലക്കത്തിലുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ഇലവനെക്കുറിച്ചും വായിക്കാം.

Content Highlights: Mathrubhumi sports magazine with Kohli's life story