മാതൃഭൂമി കാമ്പസ് കപ്പ് ഫുട്‌ബോൾ ടൂര്‍ണമെന്റിന് ഫെബ്രുവരിയില്‍ തുടക്കമാകും


Photo: Getty Images

കൊച്ചി: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിൽനിന്ന് കേരളത്തിന് ഇനി യുവ ഫുട്‌ബോളിന്റെ ത്രില്ലിലേക്ക് കൂടുമാറാം. കാമ്പസുകളിൽ കാൽപന്തുകളിയുടെ മേളമൊരുക്കാൻ മാതൃഭൂമി വരുന്നു.

മാതൃഭൂമി കാമ്പസ് കപ്പ് ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി രണ്ടാം വാരം തുടങ്ങും. ഇന്ത്യൻ ഓയിൽ എക്സ്.പി. 95 അവതരിപ്പിക്കുന്ന ടൂർണമെന്റിൽ പ​േവർഡ്‌ ബൈ സ്‌പോൺസർ ആയി ടാറ്റ സൊണാറ്റ വാച്ചസും പങ്കാളികളാകുന്നു. മൂന്നു സോണുകളിലായാണ് ടൂർണമെന്റ് നടക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ മികച്ച 48 കോളേജ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ഓരോ സോണിലും 16 വീതം ടീമുകൾ പങ്കെടുക്കുംവിധമാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രീ ക്വാർട്ടർ തലത്തിൽ തുടങ്ങുന്ന ടൂർണമെന്റ് നോക്കൗട്ട് രീതിയിലാണ് നടത്തുന്നത്.

സോണൽ വിജയികൾക്ക് 50,000 രൂപയും ട്രോഫിയും റണ്ണറപ്പിന് 25,000 രൂപയും ട്രോഫിയും ലഭിക്കും. ഓരോ സോണിലെയും ടൂർണമെന്റിന്റെ തീയതി സംബന്ധിച്ച വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും.

കേരളത്തിലെ യുവ ഫുട്‌ബോളർമാർക്ക് വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Content Highlights: mathrubhumi campus cup to begin on february second week


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented