കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരായ തോല്‍വിക്കു പിന്നാലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലെ പിച്ചിനെ ഗുജറാത്ത് ക്യാപ്റ്റന്‍ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ തള്ളി മാച്ച് റഫറി സുനില്‍ ചതുര്‍വേദി.
കൃഷ്ണഗിരി സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് ഗുജറാത്ത് ടീം പരാതി നല്‍കിയിട്ടില്ലെന്നും പാര്‍ഥിവ് പട്ടേല്‍ അടക്കമുള്ള ടീമംഗങ്ങളെല്ലാം മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും മാച്ച് റഫറി സുനില്‍ ചതുര്‍വേദി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
വയനാട് ക്രിക്കറ്റ് അസോസിയേഷന്റെ ആതിഥ്യ മര്യാദയെ ഗുജറാത്ത് ടീം അഭിനന്ദിച്ചെന്നും സുനില്‍ വ്യക്തമാക്കി. കേരളത്തിന്റെ വിജയത്തിനു പിന്നാലെ ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ കൃഷ്ണഗിരിയിലെ പിച്ചില്‍ അതൃപ്തി രേഖപ്പെടുത്തിയെന്നും മാച്ച് റഫറിക്ക് പരാതി നല്‍കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. രഞ്ജി ട്രോഫിക്ക് അനുയോജ്യമായ പിച്ചല്ല കൃഷ്ണഗിരിയിലേതെന്നും പര്‍ഥിവ് പട്ടേല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്നതാണ് മാച്ച് റഫറിയുടെ പ്രതികരണം.
Content Highlights: Ranji Trophy, kerala ranji team