ഇസ്ലാമാബാദ്: പീഡനത്തിന് കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണമാണെന്ന് അഭിപ്രായപ്പെട്ട പാകിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെതിരേ കടുത്ത വിമര്‍ശനവുമായി ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ. 

ഇമ്രാന്‍ ഖാന്റെ അഭിപ്രായ പ്രകടനം കേട്ട് ലജ്ജ തോന്നുന്നുവെന്ന് മാര്‍ട്ടിന നവരത്തിലോവ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Martina Navratilova criticised Imran Khan for his remark on rising rape cases

ഒരു ടെലിവിഷന്‍ ഷോയില്‍ രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടിയെടുക്കുന്നുവെന്ന ചോദ്യത്തിനാണ് രാജ്യത്ത് ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും വര്‍ധിക്കുന്നതിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. 

ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ച് സ്ത്രീകള്‍ 'പ്രലോഭനം ഒഴിവാക്കണ'മെന്ന വിവാദപ്രസ്താവനയും പാക് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി. 

ഇമ്രാന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ വനിതാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

പാകിസ്താനിലെ ദി ഇന്‍ഡിപെന്റന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ ഇമ്രാന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights:  Martina Navratilova criticised Imran Khan for his remark on rising rape cases