അതിഥി അശോക് | Photo: AFP
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മെഡല്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ. 11 ലക്ഷം രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുക.
വനിതാ ഹോക്കി ടീം, ബോക്‌സിങ് താരം സതീശ് കുമാര്‍, ഗുസ്തി താരം ദീപക് പുനിയ, ഷൂട്ടിങ് താരം സൗരഭ് ചൗധരി, ഗോള്‍ഫ് താരം അതിഥി അശോക് എന്നിവര്‍ക്കാണ് 11 ലക്ഷം രൂപ വീതം ലഭിക്കുക. വനിതാ ഹോക്കി ടീമില്‍ 16 അംഗങ്ങളാണുള്ളത്. ഇതില്‍ ഓരോരുത്തര്‍ക്കും 11 ലക്ഷം വീതം ലഭിക്കും.
ഈ താരങ്ങള്‍ക്ക് മെഡല്‍ നഷ്ടപ്പെട്ടെങ്കിലും ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടാനായെന്നും അവരുടെ അര്‍പ്പണബോധവും കഠിനധ്വാനവും പരിഗണിച്ചാണ് പാരിതോഷികം നല്‍കുന്നതെന്നും മാന്‍കൈന്‍ഡ് ഫാര്‍മ വ്യക്തമാക്കി. ഇനിയുള്ള യാത്രയ്ക്ക് ഈ സമ്മാനം ഊര്‍ജ്ജമാകട്ടെയെന്നും മാന്‍കൈന്‍ഡ് ഫാര്‍മ ആശംസിച്ചു.
Content Highlights: Mankind Pharma to give Rs 11 lakh each to 20 players who missed medals at Tokyo Olympics
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..