കൊച്ചി: തോല്‍വിയിലും ജയത്തിലും ടീമിനൊപ്പം ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കൂടെ തന്നെ ഉണ്ടാകും എന്ന് ആഹ്വാനം ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ ആല്‍ബം.

പടയാളി എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കടന്നു പോയ വഴിത്താരകളെ കുറിച്ചും പുതിയ പ്രതീക്ഷകളെ കുറിച്ചും പറയുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ യൂട്യൂബ് ചാനലിലാണ് ഈ ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തുമായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഈ ഫാന്‍സ് ആല്‍ബം ടീമിനും കളിക്കാര്‍ക്കും പോരാടുവാന്‍ പുത്തന്‍ ഊര്‍ജ്ജം നല്‍കും എന്നാണ് മഞ്ഞപ്പട കരുതുന്നത്.

Content Highlights: manjappada kerala blasters fans album song