ടോക്യോ: ബോക്‌സിങ്ങില്‍ മേരികോമിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. പുരുഷന്‍മാരുടെ 63 കിലോഗ്രാം ലെയ്റ്റ്‌വെയ്റ്റ് വിഭാഗത്തില്‍ മനീഷ് കൗശിക് ആദ്യ മത്സരത്തില്‍ തോറ്റുപുറത്തായി. ബ്രിട്ടീഷ് താരം ലൂക്ക് മക്രോമാകിനോട് 4-1നാണ് കൗശിക് പരാജയപ്പെട്ടത്. 

ആദ്യ റൗണ്ടില്‍ പിന്നിലായ ഇന്ത്യന്‍ താരം രണ്ടാം റൗണ്ടില്‍ തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം റൗണ്ടിലെത്തിയപ്പോഴേക്കും തളര്‍ന്ന കൗശികിന് പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ ബ്രിട്ടീഷ് താരം മത്സരം സ്വന്തമാക്കി. 

നേരത്തെ വനിതാ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം മേരികോം പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. ആദ്യ റൗണ്ടില്‍ അനായാസാമായിരുന്നു മേരി കോമിന്റെ വിജയം.

Content Highlights: Manish Kaushik battles hard but goes down to Great Britains Luke McCormack in the men's lightweight