photo: Getty Images
മാഞ്ചെസ്റ്റര്‍: പീഡനപരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് യുവതാരം മേസണ്‍ ഗ്രീന്‍വുഡ് കുറ്റവിമുക്തനായി . മാഞ്ചെസ്റ്റര്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിനെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും ക്രൗണ്‍ പ്രൊസിക്യൂഷന്‍ സര്‍വീസ് ഒഴിവാക്കിയതായി മാഞ്ചെസ്റ്റര്‍ പോലീസ് വ്യക്തമാക്കി. പെൺസുഹൃത്താണ് പീഡനപരാതി നൽകിയത്.
നേരത്തേ ഗ്രീന്‍വുഡില്‍ നിന്ന് കൊടിയ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോയും പെണ്‍സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് താരം അറസ്റ്റിലാകുന്നത്. ജനുവരി 30-നാണ് ഗ്രീന്‍വുഡ് അറസ്റ്റിലായത്.
ഗ്രീന്‍വുഡില്‍ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് പറഞ്ഞ പെണ്‍സുഹൃത്ത് താരം മോശം വാക്കുകള്‍ പ്രയോഗിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ഓഡിയോ ക്ലിപ്പുകളും പങ്കുവെച്ചു. ഇതോടെയാണ് ലൈംഗികാതിക്രമത്തിനും വധഭീഷണിക്കും ഗ്രീന്‍വുഡിനെതിരേ കേസെടുത്തത്.
അതേസമയം ആരോപണം ഉയര്‍ന്നതിനു പിന്നാലെ താരത്തെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗ്രീന്‍വുഡ് ക്ലബ്ബിനായി കളിക്കില്ലെന്ന് യുണൈറ്റഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. കുറ്റവിമുക്തനാക്കിയതോടെ താരത്തിന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കാനായേക്കും.
Content Highlights: Manchester United footballer Mason Greenwood has all charges against him dropped
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..