Photo: Videograb
മാന്റ (ഇക്വഡോര്‍): ഫുട്‌ബോള്‍ മത്സരത്തിനിടെ ക്യാമറയുള്ളത് ഓര്‍ക്കാതെ കാമുകിയെ ചുംബിച്ചാല്‍ ചിലപ്പോള്‍ ഭാര്യ പിണങ്ങിപ്പോയേക്കാം. ഇതു വെറുതെ പറയുന്നതല്ല. ഇക്വഡോറുകാരനായ ഒരു ഫുട്‌ബോള്‍ ആരാധകന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണ്. ഇക്വഡോറിലെ ഒരു ഫുട്‌ബോള്‍ ലീഗിനിടെ കാമുകിയെ ചുംബിച്ച ഡെയ്‌വി ആന്ദ്രെയ്‌വിനാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്.
ബാഴ്‌സലോണ എസ്.സിയും (ഇക്വഡോറിലെ ക്ലബ്ബ്) ഡല്‍ഫിനും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു ഡെയ്‌വിയും കാമുകിയും. ഇതിനിടയില്‍ ഡെയ്‌വി കാമുകിയെ ചുംബിച്ചു. ഇത് ക്യാമറയില്‍ പതിഞ്ഞുവെന്ന് അറിഞ്ഞതോടെ ഡെയ്‌വി കാമുകിയുടെ തോളില്‍ നിന്ന് കൈയെടുത്ത് ഒന്നുമറിയാത്ത പോലെ ഇരുന്നു. ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് ഡെയ്‌വിയുടെ ഭാര്യയുടെ അടുത്തുമെത്തി.
ഇതോടെ ഭാര്യ ഡെയ്‌വിയെ ഉപേക്ഷിച്ച് പിണങ്ങിപ്പോകുകയായിരുന്നു. പിന്നാലെ ഭാര്യയെ താന്‍ വഞ്ചിച്ചുവെന്ന് പറഞ്ഞ് ഡെയ്‌വി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടു. മാപ്പ് അപേക്ഷിച്ചായിരുന്നു ഈ പോസ്റ്റ്. ഇതിനൊപ്പം ഭാര്യയോടൊപ്പമുള്ള ഒരു ചിത്രവുമുണ്ടായിരുന്നു. ഭാര്യ ഇല്ലാതെ ജീവിക്കാനാവില്ലെന്നും ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും ഡെയ്‌വി പോസ്റ്റില്‍ പറയുന്നു. ഭാര്യയോട് മാപ്പ് ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Man Caught On TV Kissing At Football Match Admits To Cheating
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..