മലപ്പുറം: കോവിഡ്-19ന് എതിരായ പോരാട്ടങ്ങള്‍ക്കായി ലോകമെമ്പാടും നിരവധി കായിക താരങ്ങളാണ് സഹായവുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ സ്വന്തം വീടു തന്നെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയാകുകയാണ് മലയാളി ഫുട്‌ബോളര്‍ എം.പി സക്കീര്‍.

അരീക്കോട്ടെ എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീടാണ് മാനുപ്പ എന്ന് ഫുട്ബാള്‍ പ്രേമികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന സക്കീര്‍ വിട്ടുനല്‍കിയത്. ഫേസ്ബുക്ക് വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കും താമസിക്കാനാണ് വീട് നല്‍കിയിരിക്കുന്നത്.

ഭാര്യ ഫാസീലയുടെ പൂര്‍ണസമ്മതത്തോടെയാണ് ഈ തീരുമാനം. ഭാര്യക്കും മകള്‍ മറിയത്തിനുമൊപ്പം ഭാര്യാ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സക്കീര്‍.

കോവിഡ്-19 രൂക്ഷമായ ഈ പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും ആളുകൾക്ക് ഐസൊലേഷനിലുള്ളവർക്കോ. ഏതെങ്കിലും സാഹചര്യത്തിൽ...

Posted by Zakeer Mundampara on Thursday, 2 April 2020

കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്.സി, ചെന്നൈയിന്‍ എഫ്.സി  എന്നീ ടീമുകള്‍ക്കായി ഐ.എസ്.എല്ലില്‍ കളിച്ച താരമാണ് സക്കീര്‍. 2017-ല്‍ ചെന്നൈയിന്‍ എഫ്.സിക്കൊപ്പം കിരീട നേട്ടത്തില്‍ പങ്കാളിയായി.

വിവ കേരള, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കായും സക്കീര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

Content Highlights: malayali footballer mp zakeer donates his home for covid patients