'നരകഓട്ട'ത്തിന്റെ നേട്ടത്തില്‍ മൂന്ന് മലയാളികള്‍


ബിജു ആന്റണി

50, 100, 160 കിലോമീറ്ററുകളിലായി 250-ലധികം ആളുകള്‍ പങ്കെടുത്തു. ഏറ്റവും കഠിനമായ 160 കിലോമീറ്റര്‍ വിഭാഗത്തില്‍ 27 പേരായിരുന്നു മത്സരാര്‍ഥികള്‍

കെ.വി. വാസുദേവൻ, എൻ.ആർ. സന്തോഷ് കുമാർ എന്നിവർ മത്സരത്തിനിടെ ഥാർ മരുഭൂമിയിൽ | Photo: thehellrace.com

റെ വെല്ലുവിളികള്‍ നിറഞ്ഞ 'നരകഓട്ടം' എന്ന വിശേഷണമുള്ള 'ദ ബോര്‍ഡര്‍ - ഹെല്‍ റണ്‍. ജയ്‌സല്‍മീര്‍ - അള്‍ട്രാ മാരത്തോണി'ല്‍ 160 കിലോമീറ്റര്‍ വിഭാഗത്തില്‍ പങ്കെടുത്ത മൂന്നു മലയാളികള്‍ക്കും മെഡല്‍. ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഥാര്‍ മരുഭൂമിയില്‍ നടന്ന മത്സരത്തില്‍ തൃശ്ശൂര്‍ ജില്ലക്കാരായ കെ.വി. വാസുദേവന്‍(60), എന്‍.ആര്‍. സന്തോഷ് കുമാര്‍ (58), പ്രദീപ് കുമാര്‍(40) എന്നിവരാണ് നേട്ടത്തിന് ഉടമകള്‍.

50, 100, 160 കിലോമീറ്ററുകളിലായി 250-ലധികം ആളുകള്‍ പങ്കെടുത്തു. ഏറ്റവും കഠിനമായ 160 കിലോമീറ്റര്‍ വിഭാഗത്തില്‍ 27 പേരായിരുന്നു മത്സരാര്‍ഥികള്‍. പതിവുവിജയികളായ സൈനികര്‍ അടക്കം നിശ്ചിത സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്ത 14 പേരില്‍ മലയാളികളായി ഇവര്‍ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 'നരകഓട്ടം' വിജയകരമായി പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായമുള്ള വ്യക്തികള്‍ കൂടിയാണ് തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ വാസുദേവനും സന്തോഷ് കുമാറും. കുന്നംകുളം സ്വദേശിയാണ് പ്രദീപ് കുമാര്‍.

വെല്ലുവിളികള്‍ ഇങ്ങനെ

ഡിസംബറിലെ കടുത്ത തണുപ്പ്. മരുഭൂമിയുടെ വിജനത. 100 കിലോമീറ്റര്‍ കഴിഞ്ഞാല്‍ പിന്നെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴി. ചെറിയ കയറ്റവും ഇറക്കവും. 160 കിലോമീറ്റര്‍ ദൂരത്തിനിടെ ആകെ ആറ് ഗ്രാമങ്ങള്‍ മാത്രം.

തകര്‍ന്നതും ആളുകളെ ഒഴിപ്പിച്ചതുമായ അതിര്‍ത്തിഗ്രാമങ്ങള്‍. പകല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്. രാത്രി നാലു ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ്. രാത്രി മൂന്നുപാളികള്‍ വരെ വസ്ത്രം ധരിക്കണം. അവസാനത്തെ 40 കിലോമീറ്ററാണ് അതികഠിനം.

malayalees won medal in the 100 Mile Hell Race From Jaisalmer To Longewala

'മരുഭൂമിയിലെ മാരത്തോണ്‍'

ഡിസംബര്‍ 18-ന് ഉച്ചക്ക് 12-ന് ജയ്‌സാല്‍മീറിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നിന്നായിരുന്നു തുടക്കം. പിറ്റേന്ന് ഉച്ചതിരിഞ്ഞ് നാലിന് ലോംഗേവാല യുദ്ധഭൂമിയില്‍ അവസാനിക്കുന്ന ഓട്ടം.

യുദ്ധഭൂമിയിലെ സൈനികര്‍ക്ക് സമര്‍പ്പണം

1971-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ലോംഗേവാല അതിര്‍ത്തിയില്‍ മേജര്‍ കുല്‍ദീപ് സിങ് ചാന്ദ്പുരിയുടെയും കൂട്ടരുടെയും വിജയത്തെ ആദരിക്കുന്നതിനായി 2018 മുതല്‍ 'ബോര്‍ഡര്‍' എന്ന പേരില്‍ നടത്തുന്നതാണ് ഈ മാരത്തോണ്‍ മത്സരം. സായുധസേനയില്‍നിന്നുള്ളവരുള്‍പ്പെടെ നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും മത്സരത്തില്‍ പങ്കെടുക്കുന്നു.

ജയ്‌സാല്‍മീര്‍ ജില്ലയുടെ പടിഞ്ഞാറുള്ള ഥാര്‍ മരുഭൂമിയിലെ ഒരു അതിര്‍ത്തി പട്ടണമാണ് ലോംഗേവാല. പാകിസ്താന്‍ അതിര്‍ത്തിയോട് വളരെ അടുത്ത സ്ഥലം. രാത്രിയില്‍ ഉറക്കമൊഴിച്ച് ശത്രുക്കളെ നേരിട്ട രക്തസാക്ഷികള്‍ക്കും ധീരരായ സൈനികര്‍ക്കും ഈ മാരത്തോണ്‍ സമര്‍പ്പിക്കുന്നു. അതിര്‍ത്തിരക്ഷാസേനയുടെ സഹായം ഉണ്ടാകും.

ആദ്യത്തെ അനുഭവം

നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും വെല്ലുവിളികള്‍ നിറഞ്ഞ ഈ അനുഭവം ജീവിതത്തില്‍ ആദ്യമാണെന്ന് മൂന്നുപേരും പറഞ്ഞു. മാരത്തോണ്‍, സൈക്കിള്‍ സഞ്ചാരം, നീന്തല്‍ എന്നിവയില്‍ വിദേശത്ത് അടക്കം പങ്കെടുത്ത പരിചയം ഉണ്ട്. എന്നാല്‍, ഈ മത്സരത്തില്‍ മെഡല്‍ നേടാനായത് വലിയ നേട്ടമാണ് -സന്തോഷ് കുമാര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള അള്‍ട്രാമാരത്തോണ്‍ (കോമ്രേഡ്‌സ്) 2019 മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഡര്‍ബന്‍ സിറ്റി മുതല്‍ പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് വരെയുള്ള 90 കിലോമീറ്റര്‍ കയറ്റവും തിരിച്ച് ഇറക്കവും ആയാണ് മത്സരം. 1.9 കിലോമീറ്റര്‍ നീന്തല്‍, 90 കിലോമീറ്റര്‍ സൈക്കിള്‍ സവാരി, 21.09 കിലോമീറ്റര്‍ ഓട്ടം എന്നിവ ഉള്‍പ്പെട്ട 'അയണ്‍മാന്‍' ട്രയാത്ത്ലണ്‍ മത്സരത്തിലും പങ്കെടുത്തു. 40 വയസ്സില്‍ തുടക്കമിട്ട യോഗ വലിയ ഗുണംചെയ്തു. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ യോഗാപരിശീലകന്‍ കൂടിയായി. ഓട്ടം, സൈക്കിള്‍ സവാരി എന്നിവ മുടങ്ങാതെ നടക്കുന്നു -സന്തോഷ് കുമാര്‍ പറഞ്ഞു.

ദിവസവും 20 കിലോമീറ്റര്‍ വരെ ഓടി പരിശീലനം നടത്തിയ ആളാണ് വാസുദേവ്. സൈക്കിള്‍ സവാരിയിലും സജീവമാണ്.

തൃശ്ശൂര്‍ ഓണ്‍ സൈക്കിള്‍ (ടി.ഒ.സി.) എന്ന കൂട്ടായ്മയില്‍ അംഗമാണ് രണ്ടുപേരും. വിശാഖപട്ടണത്തില്‍ സ്ഥിരതാമസമാക്കിയ പ്രദീപ് കുമാര്‍ നീന്തല്‍ പരിശീലകനാണ്. മാരത്തോണ്‍ മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്.

Content Highlights: malayalees won medal in the 100 Mile Hell Race From Jaisalmer To Longewala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented