കോയമ്പത്തൂരിൽ നടക്കുന്ന ദേശീയ റാലി ചാമ്പ്യൻഷിപ്പിൽ നോവിസ് കപ്പ് വിജയിയായ കോട്ടയം സ്വദേശി അമിർ സയീദ് (മധ്യത്തിൽ) കിരീടവുമായി | Photo: fmsci.co.in|jk tyre fmsci
കൊച്ചി: കോയമ്പത്തൂര്‍ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ സമാപിച്ച 23-ാമത് ജെ.കെ ടയര്‍ എഫ്.എം.എസ്.സി.ഐ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പ് സീസണ് ഉദ്ഘാടന റൗണ്ടില്‍ വിസ്മയ പ്രകടനവുമായി മലയാളി താരം.
കോട്ടയം സ്വദേശിയായ പതിനാറുകാരന് അമിര്‍ സയീദ് ആണ് നോവിസ് കപ്പില്‍ നടന്ന ആറു റേസുകളിലും ഒന്നാമനായി കിരീടം നേടിയത്. ഈ സര്‍ക്യൂട്ടിലെ ആദ്യ മത്സരത്തിനിറങ്ങിയാണ് എംസ്പോര്‍ട്ട് താരം അത്ഭുത പ്രകടനം നടത്തി കാഴ്ച്ചക്കാരെ വിസ്മയിപ്പിച്ചത്.
ശനിയാഴ്ച നടന്ന ആദ്യ നാലു റേസുകളിലും ഒന്നാമനായ അമിര്‍ സമാപന ദിവസത്തെ രണ്ടു റേസും ജയിച്ച് മുഴുവന്‍ പോയിന്റുകളും തൂത്തുവാരി. മൂന്നാം റേസിലെ സമയമാണ് ഏറ്റവും മികച്ചത് 11:58.316. ആദ്യ റേസില്‍ 15:56.927 സമയത്തിലും രണ്ടാം റേസില്‍ 16:23.787 സമയത്തിലുമായിരുന്നു അമിറിന്റെ ഫിനിഷിങ്.
യഥാക്രമം 17:53.731, 18:24.277, 14:54.496 സമയത്തില്‍ തുടര്‍ന്നുള്ള റേസുകളും ഒന്നാമനായി ഫിനിഷ് ചെയ്തു. ആദ്യ റൗണ്ടില്‍ നിന്ന് 60 പോയന്റുകള്‍ അമിര്‍ നേടി. അതേസമയം ഫോര്‍മുല എല്‍.ജി.ബി 4 വിഭാഗത്തില്‍ നടന്ന ആറു റേസില്‍ നാലിലും ചെന്നൈയുടെ ഡാര്‍ക്ക് ഡോണ്‍ റേസിങ് താരം അശ്വിന്‍ദത്ത ഒന്നാം സ്ഥാനം നേടി. വിഷ്ണുപ്രസാദ്, രാഗുല്‍ രംഗസാമി എന്നിവര്‍ മറ്റു റേസുകളില്‍ വിജയിച്ചു. മികച്ച വനിത പെര്‍ഫോമറായി മിരാ എര്‍ദയും നോവിസ് കപ്പില്‍ അനുശ്രീ ഗുലാത്തിയും തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Malayalee wins first in National Racing Championship
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..