ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ്, ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേരാണ് അവര്‍ഡിനര്‍ഹരായത്. ഈ മാസം 13-ന് പുരസ്‌കാരം സമ്മാനിക്കും. 35 താരങ്ങള്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി.

പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരം നേടി.

മലയാളിയായ അത്‌ലറ്റിക്‌സ് കോച്ചുമാരായ ടിപി ഔസേപ്പും ആര്‍ രാധാകൃഷ്ണന്‍ നായരും ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായി. കെസി ലേഖയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. 

ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതിന് ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.

ഖേല്‍രത്‌ന പുരസ്‌കാര ജേതാക്കള്‍

1-നീരജ് ചോപ്ര (ജാവലിന്‍ ത്രോ)
2-രവി കുമാര്‍ (ഗുസ്തി)
3-ലവ്‌ലിന (ബോക്‌സിങ്)
4-പി.ആര്‍.ശ്രീജേഷ് (ഹോക്കി)
5-അവാനി ലേഖര (പാരാ ഷൂട്ടിങ്)
6-സുമിത് അന്റില്‍ (പാരാ അത്‌ലറ്റിക്‌സ്)
7-പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റണ്‍)
8-കൃഷ്ണ നഗര്‍ (പാരാ ബാഡ്മിന്റണ്‍)
9-മനീഷ് നര്‍വാള്‍ (പാരാ ഷൂട്ടിങ്)
10-മിതാലി രാജ് (ക്രിക്കറ്റ്)
11-സുനില്‍ ഛേത്രി (ഫുട്‌ബോള്‍)
12-മന്‍പ്രീത് സിങ് (ഹോക്കി)

 

 അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ 
 
1-അര്‍പിന്ദര്‍ സിങ് (ട്രിപ്പിള്‍ ജംപ്)
2-സിമ്രന്‍ജിത് കൗര്‍ (ബോക്‌സിങ്)
3-ശിഖര്‍ ധവാന്‍ (ക്രിക്കറ്റ്)
4-ഭവാനി ദേവി ചടലവട ആനന്ദ സുന്ദരരാമന്‍ (ഫെന്‍സര്‍)
5-മോണിക (ഹോക്കി)
6-വന്ദന കതാരിയ (ഹോക്കി)
7-സന്ദീപ് നര്‍വാള്‍ (കബഡി)
8-ഹിമാനി ഉത്തം പ്രബ് (മല്ലകാമ്പ)
9-അഭിഷേക് വര്‍മ (ഷൂട്ടിങ്)
10-അങ്കിത റെയ്‌ന (ടെന്നീസ്)
11-ദീപക് പുനിയ (ഗുസ്തി)
12-ദില്‍പ്രീത് സിങ് (ഹോക്കി)
13-ഹര്‍മന്‍പ്രീത് സിങ് (ഹോക്കി)
14-രൂപീന്ദര്‍ പാല്‍ സിങ് (ഹോക്കി)
15-സുരേന്ദര്‍ കുമാര്‍ (ഹോക്കി)
16-അമിത് രോഹിദാസ് (ഹോക്കി)
17-ബിരേന്ദ്ര ലാക്ര (ഹോക്കി)
18-സുമിത് (ഹോക്കി)
19-നിലകാന്ത ശര്‍മ (ഹോക്കി)
20-ഹാര്‍ദിക് സിങ് (ഹോക്കി)
21-വിവേക് സാഗര്‍ പ്രസാദ് (ഹോക്കി)
22-ഗുര്‍ജന്ദ് സിങ് (ഹോക്കി)
23-മന്‍ദീപ് സിങ് (ഹോക്കി)
24-ഷംശേര്‍ സിങ് (ഹോക്കി)
25-ലളിത് കുമാര്‍ ഉപാധ്യായ് (ഹോക്കി)
26-വരുണ്‍കുമാര്‍ (ഹോക്കി)
27-സിമ്രാന്‍ജീത് സിങ് (ഹോക്കി)
28-യോഗേഷ് കതുനിയ (പാരാ അത്‌ലറ്റിക്‌സ്)
29-നിഷാദ് കുമാര്‍ (പാരാ അത്‌ലറ്റിക്‌സ്)
30-പ്രവീണ്‍ കുമാര്‍ (പാരാ അത്‌ലറ്റിക്‌സ്)
31-സുഹാഷ് യതിരാജ് (പാരാ ബാഡ്മിന്റണ്‍)
32-സിങ്‌രാജ് അന്ദാന (പാരാ ഷൂട്ടിങ്)
33-ഭവാനിയ പട്ടേല്‍ (പാരാ ടേബിള്‍ ടെന്നീസ്)
34-ഹര്‍വീന്ദര്‍ സിങ് (പാരാ അമ്പെയ്ത്ത്)
35-ശരത് കുമാര്‍ (പാരാ അത്‌ലറ്റിക്‌സ്)