ജോര്‍ജിയ: മാസ്റ്റര്‍ ഗോള്‍ഫ് കിരീടം നേടി ചരിത്ര നേട്ടം സ്വന്തമാക്കി ഹിഡെകി മത്സുയാമ. മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ജപ്പാന്‍ താരം എന്ന റെക്കോഡാണ് ഹിഡെകി സ്വന്തമാക്കിയത്.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഗോള്‍ഫ് മത്സരരംഗത്തുള്ള ഹിഡെകി നേടുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റ് കിരീടമാണിത്. അമേരിക്കയുടെ യുവതാരം വില്‍ സലാടോറിസിനെ കീഴടക്കിയാണ് താരം കിരീടം ചൂടിയത്. 1.74 മില്യണ്‍ യൂറോ (ഏകദേശം 16 കോടി രൂപ) ആണ് ഹിഡെകിയ്ക്ക് ലഭിച്ച സമ്മാനത്തുക.

ഗോള്‍ഫില്‍ മേജര്‍ കിരീടം നേടുന്ന ഏഷ്യയിലെ തന്നെ രണ്ടാമത്തെ മാത്രം പുരുഷതാരമാണ് ഹിഡെകി. 2009-ല്‍ പി.ജി.എ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി വൈ.ഇ യാങ്ങാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 

Content Highlights: Magical Matsuyama makes Masters history for Asia by winning at Augusta