കോട്ടയം: കേരള രഞ്ജി ട്രോഫി മുന്‍ ക്യാപ്റ്റനും കേരളത്തിന്റെ ഹോക്കി ടീമംഗവുമായിരുന്ന ഡോ: മദന്‍ മോഹന്‍ (72) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി ഹൈദരാബാദിനെ തോല്‍പ്പിച്ചത് മദന്‍ മോഹന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്.
മധ്യനിര ബാറ്റ്സ്മാനായിരുന്ന മദന്മോഹന് മികച്ച ഫീല്‍ഡറുമായിരുന്നു. കേരളത്തിനായി 32 മത്സരങ്ങളില്‍ നിന്ന് 828 റണ്‍സും അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. 1961 മുതല്‍ 1971 വരെ കേരളത്തിനായി കളിച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കേരളത്തിന്റെ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും മദന്‍ മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും നേടി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് സ്വര്‍ണമെഡലോടെ മെഡിസിന് പൂര്‍ത്തിയാക്കിയ മദന്‍ മോഹന്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമാണുള്ളത്.
Content Highlights: Madan Mohan Former Kerala Ranji Trophy Captian Died
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..