ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉപദേശകസമിതിയിലേക്ക് മുന്‍ താരങ്ങളായ മദന്‍ലാല്‍, ആര്‍.പി. സിങ്, സുലക്ഷ്ണ നായിക് എന്നിവരെ തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തേക്കാണ് ഇവരുടെ നിയമനം. ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയെ കണ്ടെത്തലാണ് ഇവരുടെ പ്രധാന ചുമതല. 

ഇന്ത്യക്കായി 39 ടെസ്റ്റുകളും 67 ഏകദിനങ്ങളും കളിച്ചിട്ടുള്ള മദന്‍ലാല്‍ ആദ്യമായി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ആര്‍.പി. സിങ് ഇന്ത്യക്കായി 14 ടെസ്റ്റും 58 ഏകദിനവും കളിച്ചപ്പോള്‍ രണ്ടും ടെസ്റ്റും 46 ഏകദിനവും ഇന്ത്യക്കായി കളിച്ച താരമാണ് സുലക്ഷ്ണ.

ബി.സി.സി.ഐ ഉപദേശക സമിതിയിലെ പ്രായം കുറഞ്ഞ അംഗമാണ് ആര്‍.പി സിങ്ങ്. എം.എസ്.കെ പ്രസാദിനും ഗഗന്‍ ഘോഡയ്ക്കും പകരം പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ഈ ഉപദേശക സമിതിയാണ് തിരഞ്ഞെടുക്കുക. മുന്‍താരങ്ങളായ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍, വെങ്കിടേഷ് പ്രസാദ് എന്നിവരെയാണ് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നത്.

Content Highlights: Madan Lal, RP Singh, Sulakshana Naik named in BCCI's Cricket Advisory Committee