കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീരംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. 

മത്സരത്തിന്റെ 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ നേടിയത്. ഈ സീസണില്‍ ടീമിലെത്തിയ ലൂണെയുടെ ആദ്യ ഗോളാണിത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രശാന്തിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. 

ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതാണ്. 

content highlights: Luna's penalty scripts win for Kerala Blasters on Durand Cup debut