Photo: Twitter/afiindia
ഏതന്‍സ്: ഗ്രീസ് ജംപിങ് മീറ്റിലെ പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തില്‍ ഇന്ത്യയുടെ മലയാളിതാരം മുരളി ശ്രീശങ്കറിന് സ്വര്‍ണം. 8.18 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് താരം സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ ജസ്വിന്‍ ആല്‍ഡ്രിന്‍ വെള്ളി നേടി. 7.85 മീറ്റാണ് ജസ്വിന്‍ താണ്ടിയത്.
ലോക അത്‌ലറ്റിക്‌സ് കോണ്ടെനിറ്റല്‍ ടൂറിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ഈ സീസണിലെ മികച്ച ദൂരമാണ് ശ്രീശങ്കര്‍ കണ്ടെത്തിയത്. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര്‍ ആറാമത്തെ ചാട്ടത്തിലാണ് മികച്ച ദൂരം കണ്ടെത്തിയത്. അഞ്ചുചാട്ടങ്ങള്‍ എട്ട് മീറ്ററിന് മുകളിലെത്തി. 7.94, 8.17, 8.11, 8.04, 8.01, 8.18 എന്നിങ്ങനെയാണ് ശ്രീശങ്കറിന്റെ പ്രകടനം.
കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിമെഡല്‍ ജേതാവായ ശ്രീശങ്കറിന്റെ ഈ സീസണിലെ മൂന്നാം മത്സരമായിരുന്നു ഇത്. ഇന്ത്യന്‍ ജിപിയില്‍ 7.94 മീറ്റര്‍ ചാടിയ താരം കാലിഫോര്‍ണിയയില്‍ വെച്ച് നടന്ന മത്സരത്തില്‍ 8.29 മീറ്റര്‍ കണ്ടെത്തി. ജസ്വിന്‍ ഈയിടെ ശ്രീശങ്കര്‍ സ്ഥാപിച്ച ദേശീയ റെക്കോഡ് മറികടന്നിരുന്നു. എന്നാല്‍ ഗ്രീസില്‍ ആ പ്രകടനം പുറത്തെടുക്കാന്‍ ജസ്വിന് സാധിച്ചില്ല. ശ്രീശങ്കറിന്റെ 8.36 മീറ്ററിന്റെ റെക്കോഡ് തകര്‍ത്ത് ജസ്വിന്‍ 8.42 മീറ്ററിന്റെ ദേശീയ റെക്കോഡ് സ്ഥാപിച്ചു. ഇതോടെ ഓഗസ്റ്റില്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ജസ്വിന്‍ യോഗ്യത നേടുകയും ചെയ്തു. 8.25 മീറ്ററായിരുന്നു യോഗ്യതാമാര്‍ക്ക്.
Content Highlights: Long jumper Sreeshankar wins title at Greece meet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..