Photo: twitter.com/airnewsalerts
യോക്കോഹാമ: ജപ്പാനിലെ യോക്കോഹാമയില്‍ വെച്ച് നടക്കുന്ന സെയ്‌ക്കോ ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രീ ലോക അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ശൈലി സിങ്ങിന് വെങ്കലം. ലോങ്ജംപില്‍ 6.65 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശൈലി വെങ്കലം നേടിയത്. റോബര്‍ട്ട് ബോബി ജോര്‍ജിന്റെ കീഴില്‍ ബെംഗളൂരുവിലെ അഞ്ജു ബോബി ഹൈ പെര്‍ഫോര്‍മന്‍സ് സെന്ററിലാണ് ശൈലി പരിശീലനം നടത്തുന്നത്.
ജര്‍മനിയുടെ മരീസെ ലുസോളോ മത്സരത്തില്‍ സ്വര്‍ണം നേടി (6.79 മീറ്റര്‍). ഓസ്‌ട്രേലിയയുടെ ബ്രൂക്ക് ബുഷ്‌ക്വെല്ലിനാണ് വെള്ളി (6.77 മീറ്റര്‍). 19 വയസ്സ് മാത്രം പ്രായമുള്ള ശൈലി 2021-ലെ അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 6.76 മീറ്ററാണ് ശൈലിയുടെ കരിയറിലെ മികച്ച ദൂരം.
ശൈലി 6.80 മീറ്റര്‍ താണ്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ലാന്‍ഡിങ്ങില്‍ ചില പിഴവുകള്‍ വന്നെന്നും പരിശീലകന്‍ റോബര്‍ട്ട് ബോബി ജോര്‍ജ് വ്യക്തമാക്കി. വരുന്ന ഇന്റര്‍ സ്‌റ്റേറ്റ് നാഷണല്‍സിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ശൈലി മത്സരിക്കുന്നുണ്ട്.
Content Highlights: Long jumper Shaili Singh finishes 3rd at Seiko Golden Grand Prix in Japan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..