Photo Courtesy: Getty Images, Twitter
ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘനം നടത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് സിങ്ങിന്റെ കാര്‍ ചെന്നൈയില്‍ പോലീസ് പിടിച്ചെടുത്തു.
ഈസ്റ്റ് കോസ്റ്റ് റോഡില്‍ (ഇ.സി.ആര്) കൂടി സഞ്ചരിക്കവെ കഴിഞ്ഞ ശനിയാഴ്ചയാണ് താരത്തിന്റെ കാര്‍ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. യാത്രയില്‍ നിര്‍ബന്ധമായും കരുതേണ്ട ഇ-പാസ് താരത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, യാത്ര ചെയ്യാന്‍ തക്ക അടിയന്തര സാഹചര്യവും റോബിന് സിങ്ങിന് ഉണ്ടായില്ലെന്നും പൊലീസ് പറയുന്നു. അഡയാറില്‍ നിന്ന് ഉത്തണ്ടിയിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുകയാണെന്നാണ് റോബിന് പോലീസിനോട് പറഞ്ഞത്.
ജൂണ്‍ 19 മുതല്‍ 12 ദിവസമായി ചെന്നൈ കടുത്ത ലോക്ക്ഡൗണിലാണ്. സ്വന്തം വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററില്‍ അധികം റോബിന് സിങ് സഞ്ചരിച്ചിരുന്നതായും പോലീസ് പറഞ്ഞു. ലോക്ക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ആരും യാത്ര ചെയ്യരുതെന്ന് ചെന്നൈ പൊലീസ് കമ്മിഷ്ണര്‍ എ.കെ വിശ്വനാഥന് നിര്‍ദേശിച്ചിരുന്നു.
Content Highlights: Lockdown Violation police Seized former cricketer Robin Singh's Car in Chennai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..