കെയ്‌റോ: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച ടോഗോയ്‌ക്കെതിരായ ആഫ്രിക്കന്‍ കപ്പ് യോഗ്യതാ മത്സരത്തിനായി ഈജിപ്ഷ്യന്‍ ദേശീയ ടീമിനൊപ്പമായിരുന്നു സലാ.

സലായ്ക്ക് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെന്നും പരിശോധനാ ഫലം പോസിറ്റീവായതോടെ താരം ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലാണെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സലായുമായി സമ്പര്‍ക്കം പുലര്‍ത്തിയ താരങ്ങളെല്ലാം തന്നെ ക്വാറന്റൈനിലാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം സലായ്ക്ക് കോവിഡ് ബാധിച്ചത് ലിവര്‍പൂളിന് കനത്ത തിരിച്ചടിയാണ്. പരിക്ക് കാരണം വില്‍ജില്‍ വാന്‍ ഡൈക്ക്, ജോ ഗോമസ് എന്നിവരുടെ സേവനം ക്ലബ്ബിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

Content Highlights: Liverpool striker Mohamad Salah tests positive for covid 19