ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും | Photo: UEFA| Getty Images
ബ്യൂണസ് ഐറിസ്: ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന കായിക താരമാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. 30 കോടിയില്‍ അധികം ആളുകളാണ് ഇന്‍സ്റ്റയില്‍ ക്രിസ്റ്റിയാനോയെ പിന്തുടരുന്നത്. എന്നാല്‍ ഒറ്റ ചിത്രം കൊണ്ട് പോര്‍ച്ചുഗീസ് ക്യാപ്റ്റനെ പിന്നിലാക്കിയിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി.
കോപ്പ അമേരിക്ക കിരീടം നെഞ്ചോട് ചേര്ത്ത്് ഇരിക്കുന്ന ലയണല്‍ മെസ്സിയുടെ ചിത്രത്തിലേക്കാണ് ആരാധകര്‍ തള്ളിക്കയറിയത്. രണ്ട് കോടിയില്‍ അധികം പേരാണ് ഈ ചിത്രത്തോടുള്ള സ്നേഹം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്നേഹം അറിയിച്ച ചിത്രമെന്ന റെക്കോഡും ഇത് സ്വന്തമാക്കി.
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ മരിച്ച സമയത്ത് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ ഇട്ട ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഒരു കോടി 98 ലക്ഷം പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തിരുന്നത്. ആ റെക്കോഡാണ് മെസ്സി പഴങ്കഥയാക്കിയത്.
കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കിരീടം നേടിയതിന് പിന്നാലെയാണ് മെസ്സി കിരീടവുമായി ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇത് അവിശ്വസനീയമാണ്, നന്ദി ദൈവമേ..ഞങ്ങള്‍ ചാമ്പ്യന്മാരായിരിക്കുന്നു എന്നായിരുന്നു കോപ്പ കിരീടവുമായി ഇരിക്കുന്ന ചിത്രം പങ്കുവെച്ച് മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Content Highlights: Lionel Messi photograph breaks record on Instagram, trumps even Cristiano Ronaldo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..