Photo: twitter.com, instagram.com/leomessi
ബാഴ്‌സലോണ: കളിക്കളത്തിലായാലും പുറത്തായാലും പ്രശ്‌നങ്ങള്‍ നേരിടാന്‍ സ്വന്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നയാളാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇത്തരത്തില്‍ ബാഴ്‌സലോണയില്‍ താമസിക്കുമ്പോള്‍ ബഹളക്കാരായ അയല്‍വാസികളെ ഒഴിവാക്കാന്‍ മെസ്സി സ്വീകരിച്ച മാര്‍ഗം വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്‌സലോണ ക്ലബ്ബില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഇവാന്‍ റാക്കിറ്റിച്ച്.
ക്രൊയേഷ്യന്‍ മാധ്യമമായ നോവി ലിസ്റ്റിന്റെ അഭിമുഖത്തിലാണ് റാക്കിറ്റിച്ച് മെസ്സി സ്വീകരിച്ച മാര്‍ഗം വെളിപ്പെടുത്തിയത്. ''മെസ്സി കാസ്റ്റല്‍ഡെഫെല്‍സില്‍ വീട് വാങ്ങിയപ്പോള്‍ അപ്പോഴുണ്ടായിരുന്ന അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ അല്‍പം ബഹളക്കാരായിരുന്നു. അവരെ ഒഴിവാക്കാന്‍ മെസ്സി അവരുടെ വീട് വാങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം ഒറ്റയ്ക്ക് സ്വസ്ഥമായിരിക്കാനായിരുന്നു ഇത്.'' - റാക്കിറ്റിച്ച് പറഞ്ഞു.
2021-ല്‍ ബാഴ്‌സലോണ ക്ലബ്ബ് വിടുന്നതുവരെ മെസ്സി തെക്ക്-പടിഞ്ഞാറന്‍ കടല്‍ത്തീര പട്ടണമായ കാസ്റ്റല്‍ഡെഫെല്‍സിലാണ് താമസിച്ചിരുന്നത്. 2009-ല്‍ 1.8 ദശലക്ഷം യൂറോയ്ക്കാണ് മെസ്സി ഇവിടെ വീട് വാങ്ങിയത്.
Content Highlights: Lionel Messi bought Barcelona neighbours house because they were too noisy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..