Photo: twitter.com/PBNS_India
ഉന (ഹിമാചല്‍ പ്രദേശ്): മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന ചരണ്‍ജിത് സിങ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. ജന്മനാടായ ഹിമാചല്‍ പ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം.
1964-ലെ ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് സ്‌ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടമായിരുന്നു.
1960 റോം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ സംഘത്തിലും ഈ മിഡ്ഫീല്‍ഡര്‍ കളിച്ചിരുന്നു. 1962-ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും ചരണ്‍ജിത് സിങ് ഇടംനേടി.
കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Content Highlights: Legendary Indian hockey player olympic gold medalist Charanjit Singh dies
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..