Photo By ashok bhaumik| PTI
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ വിവിധ മേഖലകളില്‍ നിന്ന് നിരവധി പേരാണ് സഹായങ്ങളുമായി രംഗത്തെത്തുന്നത്.
ഇത്തവണത്തെ ഐ.പി.എല്ലിനിടെ സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ സാമ്പത്തിക സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇത്തവണ ഐ.പി.എല്‍ കമന്റേറ്റര്‍ എന്ന നിലയില്‍ ലഭിച്ച പ്രതിഫലം മുഴുവന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ലക്ഷ്മി രത്തന്‍ ശുക്ല.

ഐ.പി.എല്‍ 14-ാം സീസണിലെ ബംഗാളി കമന്ററി ടീമിലെ അംഗമായിരുന്നു അദ്ദേഹം. 2016 മുതല്‍ 2021 വരെ പശ്ചിമ ബംഗാളിലെ കായിക, യുവജനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. അടുത്തിടെയാണ് അദ്ദേഹം രാഷ്ട്രീയം വിട്ടത്.
Content Highlights: Laxmi Ratan Shukla donates IPL commentary fee to aid fight against Covid-19
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..