
Photo By MARTY MELVILLE| AFP
ലാഹോര്‍: യുവതിയുടെ ലൈംഗിക പീഡന പരാതിയിന്മേല് പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ കേസെടുക്കാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോട് (എഫ്.ഐ.എ) നിര്‍ദേശിച്ച് ലാഹോര്‍ കോടതി.
ഭീഷണിപ്പെടുത്തല്‍, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരേ ലൈംഗിക പീഡനമാരോപിച്ച് കേസ് സമര്‍പ്പിച്ചത്. 2020 നവംബറിലാണ് ഹമിസ ആദ്യമായി പരാതി പൊലീസിന് മുന്‍പാകെ സമര്‍പ്പിക്കുന്നത്. പിന്നീട് ഇവര്‍ എഫ്.ഐ.എക്കും പരാതി നല്‍കുകയായിരുന്നു.
താരം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്കി പറ്റിച്ചുവെന്നും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട ചില മെഡിക്കല്‍ രേഖകള്‍ ഹമിസ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇതിനു പിന്നാലെ ലാഹോര്‍ പൊലീസിനോട് ബാബറിനെതിരേ എഫ്.ഐ.ആര് തയ്യാറാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നൊമാന്‍ മുഹമ്മദ് നയീം ആവശ്യപ്പെട്ടിരുന്നു.
Content Highlights: Lahore court directs Federal Investigation Agency to file case against Babar Azam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..