ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) പ്രസിഡന്റായി മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര ചുമതലയേറ്റു.

എം.സി.സിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയാണ് സംഗക്കാര. ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി. മുന്‍ പ്രസിഡന്റ് അന്തണി വ്രഫോര്‍ഡിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതോടെയാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സംഗയെത്തുന്നത്.

Content Highlights: Kumar Sangakkara becomes first non-British President of Marylebone Cricket Club