മുംബൈ: ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉടമ കുമാര്‍ മംഗലം ബിര്‍ളയുടെ മകനും മധ്യപ്രദേശ് ക്രിക്കറ്റ് ടീം അംഗവുമായ ആര്യമാന്‍ ബിര്‍ള സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കുന്നു.

അമിത ഉത്കണ്ഠ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണമാണ് ഈ തീരുമാനമെന്ന് 22-കാരനായ ആര്യമാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ആര്യമാന് പക്ഷേ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

2017-ല്‍ മധ്യപ്രദേശിനായി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ച ആര്യമാന്‍ ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നാല് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Content Highlights: Kumar Mangalam Birla’s son Aryaman takes break from cricket To Deal With Anxiety